Monday, July 1, 2013

അഴിക്കോടും മോഹന്‍ലാലും പിന്നെ നമ്മളും - ഭാഗം1

"മിന്നല്‍ കൊടിയിറങ്ങി മണ്ണിലെ വരികയോ..
വിധു മണ്ടലമിറങ്ങി ക്ഷിതിയിലെ പോരികയോ..
സ്വര്നവര്‍മൊരു ഹംസം പറന്നിങ്ങു വരികയോ..
കണ്ണൂകള്ക്കിതു നല്ല പീയുഷ ഛരികയോ "
അലങ്കാരം - സസന്ദേഹം ...
ലക്ഷണം - സാദൃശ്യത്താല്‍ സ്മൃതി ഭ്രാതി സന്ദീഹങ്ങള്‍ കഥിക്കുകില്‍..
സ്മൃതിമാന്‍ ഭ്രാന്തിമാന്‍ പിന്നെ സസന്ദേഹവുമായിടും..

അന്ന് പത്താം ക്ലാസ്സിലെ മൂന്നാം പിരിഡായിരുന്നു . മലയാളം പിരീഡ് സുധാംശു മാഷിന്റെ ക്ലാസ്സ്‌ ആണ്. മാഷ് അക്കാലത്തു ഒരു 'ചുള്ളന്‍' എന്ന് വേണമെങ്ങില് പറയാവുന്ന ഒരാളായിരുന്നു . സുമുഖനും സുസ്മേരവദനനും ഒക്കെയായി ഒപ്പം നന്നായി ഡ്രസ്സ് ചെയ്യാന്‍ അറിയാവുന്ന ഒരാള്‍ . മാഷ് ഒരല്പം മമ്മൂട്ടിയെപ്പോലെ ആയിരുന്നു അന്ന് ഞങ്ങള്‍ക്ക് തോന്നിയിരുന്നു . സ്മാര്‍ട്ട്‌ ആയി insert ചെയ്തു തന്റെ അല്പം ഉദാരമായ ഉദര സൌന്ദര്യം മനോഹരമായി മറച്ചുപിടിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു അദ്ദേഹത്തിന്റെ വെട്ടിയൊതുക്കിയ മീശക്കു താഴെ ഇടക്കൊക്കെ വിരിയുന്ന ചെറു പുഞ്ഞിരിയ്ല്‍ പുരുഷ സൌന്ദര്യം എവിടെയൊക്കെയോ ഒളിച്ചിരുന്നിരുന്നു.

മാഷിന്റെ ക്ലാസില്‍ ഇരുന്നാല്‍ സമയം പോവുന്നത് അറിയുകയേ ഇല്ല. മാഷിന് ടെക്സ്റ്റ്‌ ബുക്ക് ഒന്ന് ആവശ്യമില്ല താനും.. എല്ലാ അധ്യായങ്ങളും അദ്ദേഹതിന്റെ മനസ്സില്‍ ഉണ്ട്.. പരമ്പരാഗത പഠന രീതിയോട് ഒട്ടും താത്പര്യമില്ല താനും. ചോദ്യോത്തരങ്ങള് നോട്ട് എഴുതിക്കൊടുക്കുന്ന രീതി അദ്ദേഹതിനുണ്ടയിരുന്നില്ല. മനോധര്‍മം ഒട്ടുണ്ടായിരുന്നു താനും.. സ്വന്തം ഭാവനകള്ക്കൊപ്പം മനോഹരമായ വര്‍ണനകളും കാവ്യാ കല്പനകളുമൊക്കെയായി അങ്ങനെയൊരു സുഖകരമായ ഒഴുക്കായിരുന്നു ആ ക്ലാസ്സുകള്‍..

അങ്ങനയൂള്ള ഒരു ക്ലാസ്സില്‍ ആയിരുന്നു സുകുമാര്‍ അഴിക്കോടെ എന്റെ മുന്നില്‍ പുസ്തക രൂപത്തില്‍ അവതരിച്ചത് . പ്രഭാഷണ കല എന്നാ പേരില്‍ പത്താം ക്ലാസ്സില്‍ പഠിക്കാനുള്ള അധ്യായം അദ്ദേഹത്തിന്റെ വക ഒന്നായിരുന്നു . പത്രങ്ങളില്‍ വായിച്ചു പരിചയമുണ്ടെങ്ങിലും ആദ്യമായാണ് പുള്ളിയെ വായിക്കുന്നത് .

പതിവ് പോലെ പാഠം മനോഹരമായി അവതരിപ്പിച്ചിട്ടു സുധാംശു മാഷ് എന്നെ നോക്കി പറഞ്ഞു . "അഴിക്കോടിന്റെ പ്രസംഗം കേട്ടിട്ടുണ്ടോ.." . ഇല്ലെന്നു ഞാനും പറഞ്ഞു . ഒരു ആത്മഗതമെന്നോണം മാഷ് പറഞ്ഞു, അനര്‍ഗ്ഗളമായി മണിക്കൂറുകളോളം വാക്കുകളുടെയും ആശയങ്ങളുടെയും ഒരു പ്രവാഹമാണ് അതെന്നും അതൊരിക്കല്‍ കേള്‍ക്കണമെന്നും ഭാഷാ പ്രയോഗത്തില്‍ അതി വിദഗ്തനും സുഹഗ സുന്ദര ഭാഷാ വിശാരദനുമായ സുധാംശു മാഷ് അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കും ഒന്ന് പോയി കേട്ടാലോ എന്ന് തോന്നി . പിന്നെ അത് കേള്‍ക്കുന്നത് അടുത്ത കാലത്താണ് , കാലം എത്രയോ മാറിപ്പോയിരിക്കുന്നു എന്ന് തോന്നിപ്പോയി .ഏതൊരാള്‍ക്കും ഒരു കാരീയര്‍ ഗ്രാഫ് ഉണ്ട് എന്നാ സത്യവും.

എങ്ങനെ നീ മറക്കും എന്ന ഒരു സിനിമ എം മണി എന്ന നിര്‍മാതാവിന് ഒരു സൂപ്പര്‍ ഹിറ്റ്‌ സമ്മാനിച്ചപ്പോള്‍ അത് ശങ്കര്‍ എന്ന നായകന്റെ അവസാനത്തിനും മോഹന്‍ലാല്‍ എന്ന വില്ലന്റെ നായകത്വതിനും ഒരു നിമിതമാവുകയായിരുന്നു . ഒരു പക്ഷെ ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമയും അതായിരുന്നു . പദത്തിന ശങ്കര്‍ നായകനാനെങ്ങിലും സ്വയം സാക്രിഫയിസ് ചെയ്തു സുഹുതിനെ കല്യാണം കഴിപ്പിക്കാന്‍ അനുവദിക്കുന്ന കള്ളുകുടിയനും സ്ത്രീലംബടനെങ്ങിലും ശുദ്ധഹൃദയനും ത്യാഗശീലനുമായ ഒരു ചെറുപ്പക്കാരന്‍ ആളുകളുടെ മനസ്സിലും കണ്ണുനീരിലും (ഈയുള്ളവന്റെ കൂടി) സ്ഥാനം പിടിച്ചു .അതിനു ശേഷം ശങ്കര്‍ ഔട്ട്‌ ആന്‍ഡ്‌ മോഹന്‍ലാല്‍ ഇന്‍ . ശേഷം കാഴ്ച്ചയില്‍ ഇപ്പൊ ഇതാ ഇവിടെ വരെ ..

സ്ഥിരമായി നാന വായിച്ചിരുന്ന എനിക്ക് അക്കാലത്തു ഇന്നത്തെ സൂപര്‍ താരത്തിന്റെ അക്കാലത്തെ ഇമേജ് ഇപ്പോഴും ഓര്‍മയുണ്ട് . പരോപകാരിയായ , ആരോടും കണക്കു പറയാതെ അഭിനയിക്കുന്ന ഒരാള്‍. അത് കൊണ്ട് തന്നെ അയാള്‍ പറ്റിക്കപ്പെടുകയും ചെയ്തിരുന്നു എന്നൊക്കെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു .പ്രിയദര്‍ശന്റെ സിനിമകളില്‍ അല്പം തരികിടയും ഒക്കെയായി കഴിഞ്ഞു കൂടിയ കാലം . മോഹന്‍ലാല്‍ എന്ന അയലത്തെ പയ്യന്‍ വീടുകളിലെ ഒരംഗം പോലെ മാറാന്‍ തുടങ്ങിയ സമയം .. മോഹന്‍ലാലിനു പുരുഷ സൌന്ദര്യം മമ്മുട്ടിയുടെ അത്ര ഇല്ല എന്നായിരുന്നു ചില മമ്മുട്ടി സപ്പോര്ട്ടെര്‍സ് അന്ന് പറഞ്ഞിരുന്നത് . (പില്‍ക്കാലത്ത് ഇതേ മോഹന്‍ ലാല്‍ മീശ പിരിച്ചു പുരുഷ കേസരിയായി എന്നുള്ളതും മുകളില്‍ ഉള്ളവന്റെ ഒരു ലീലാവിലാസങ്ങലേയ് എന്ന്അല്ലാതെ എന്ത് പറയാന്‍ :-)

കാലം മാറുകയും സിനിമ കൂടുതല്‍ വളരുകയും , പദ്മരാജന്‍ , എം ടി തുടങ്ങിയ മഹാ പ്രതിഭകളും ഭരതന്‍ പിന്നീടു ലോഹിതദാസ് തുടങ്ങിയ ഒറ്റയാന്മാരും സിനിമ ലോകത്തെ കടയാന്‍ തുടങ്ങിയപ്പോള്‍ അതില്‍ നിന്നും പാലാഴിയില്‍ നിന്നെന്ന പോലെ ഒന്നിന് പിന്നില്‍ ഒന്നായി സിനിമയെന്ന് പലര്‍ക്കും തോന്നുന്ന കാവ്യാ കല്പനകള്‍ വന്നു തുടങ്ങി ആസ്വാകനെ കാല്പനികവും എന്നാല്‍ അതെല്ലെന്നു തോന്നിപ്പിച്ക്കുന്ന ആസ്വാദനത്തിന്റെ മേലെതട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ തുടങ്ങി.

ഇപ്പറഞ്ഞ പല സിനിമാകളിലും അഭിനയിക്കാന്‍ അക്കാലത്തെ പല നടന്മാര്‍ക്കും ഭാഗ്യമൂണ്ടായിരുന്നു. ആ കാലത്ത് ജനിച്ചു എന്നതായിരുന്നു അവരുടെ വ്യാഴന്‍ മറ്റുള്ളവര്‍ക്കില്ലാത്ത വിധം തിളങ്ങാന്‍ കാരണം .. കഥാപാത്രങ്ങല്ക്കൊപ്പം അഭിനയത്തെ ഒപ്പം കൊണ്ട് പോയപ്പോള്‍ , സിനിമ എന്ന സര്‍വകലാശാലയില്‍ അവരും പഠിച്ചു തെളിയുകയായിരുന്നു.

അങ്ങനെയൊരു സിനിമ കണ്ടു ആസ്വദിക്കാന്‍ ഒരു സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന്നതയിരുന്നു കാലഘട്ടത്തിന്റെ വിജയം. പുരോഗമന പ്രസ്ഥാനങ്ങളുടെ ഉലയില്‍ ഒരുകി, അഴുക്കുകള്‍ മാറ്റപ്പെട്ടു സ്ഫുടം ചെയ്തെടുത്ത സാമൂഹ്യ ബോധവും ,വ്യക്തിപരമായ സ്വത്വ ബോധവും അന്ന് ആളുകള്ക്കുണ്ടായിരുന്നു . ഒപ്പം സംവദിക്കാനും പ്രതികരിക്കാനും ഒരു ചാലക ശക്തിയായി പ്രത്യയ ശാസ്ത്ര ബോധമണ്ഡലം അന്ന് വളരെ ശക്തമായിരുന്നു താനും ..

അങ്ങനെ , ഇവിടെ ഒരു സിനിമ സംസ്കാരമുണ്ടായി , സര്‍ഗ്ഗാത്മകതയോട് തിരിച്ചു സര്‍ഗ്ഗാത്മകമായി സമൂഹം പ്രതികരിച്ചു , അതിനെ മലയാളികള്‍ തങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാണ് എന്ന് വിളിക്കാന്‍ തുടങ്ങി ..

പക്ഷെ , എല്ലാ നല്ല കാര്യങ്ങളും ഒരുപാടു നാള്‍ നീണ്ടു നില്‍ക്കില്ല എന്ന പോലെ ... ആ സിനിമാ സംസ്കാരം പതുക്കെ അനിവാര്യമായ അധോഗതിയെ പ്രാപിക്കാന്‍ തുടങ്ങി . സിനിമയുടെ സര്‍ഗ്ഗാത്മകതയെ സിനിമയിലെ പ്രത്യക്ഷ ചിഹ്നങ്ങളായ അഭിനേതാക്കളില്‍ നിന്നും തിരിച്ചറിയാനുള്ള കഴിവ് സമൂഹത്തില്‍ ക്ഷയിച്ചു വന്നു . അപ്പോള്‍ താരങ്ങള്‍ സൂപ്പര്‍ താരങ്ങള്‍ ആകുകയും , സിനിമയുടെ , അതിന്റെ കലയുടെ മര്‍മം ആയ സര്‍ഗ്ഗശേഷി നഷ്ടപ്പെടുകയും ചെയ്തു .

ഏതാണ്ട് ഇക്കാലത്താണ് , ഇവിടെ ഉദാരവല്‍ക്കരണവും ആഗോളീകരണവും സമൂഹത്തില്‍ വന്‍ ചലങ്ങള്‍ സൃഷ്ടിച്ചത് . അത്രയ്ക്ക് പ്രശ്നം ഉള്ള ഒരു സംഭവവുമല്ലായിരുന്നു . പക്ഷെ ഈ ഉദാരവല്കരണം കൊണ്ട് രണ്ടു കാര്യങ്ങള്‍ സംഭവിച്ചു . ആഗോള വല്കരണം അല്ലെങ്കിലും ഒരു ആളിന്ത്യാവത്കരണം നടന്നു . കേരളം മറ്റു സംസ്ഥാനങ്ങലില്‍ നിന്ന് പലതും കടം കൊണ്ടു. പ്രത്യക്ഷത്തില്‍ ഇത് നല്ലതാണെന്ന് തോന്നാമെങ്ങിലും അതില്‍ പലതും മലയാളിയുടെ സ്വത്വ ബോധത്തിനെ നേരെയും അതിന്റെ ചിഹ്നങ്ങലോടും യുദ്ധം പ്രഖ്യാപിച്ചു കൊണ്ടായിരുന്നു..

(തുടരും ..)
അഴിക്കോടും മോഹന്‍ലാലും പിന്നെ നമ്മളും - ഭാഗം2