Friday, July 1, 2011

അഴിക്കോടും മോഹന്‍ലാലും പിന്നെ നമ്മളും - ഭാഗം2




തൊണ്ണൂറുകളുടെ
അവസാനകാലത്ത് മലയാള സിനിമ എങ്ങനെ മാറിപ്പോയി എന്ന് പഠിക്കുമ്പോള്‍ അതിനു മുമ്പുള്ള സമൂഹത്തെ കുറിച്ചുള്ള ചിത്രം നമുക്കാവശ്യമാണ്.

ആരായിരുന്നു അക്കാലത്തെ സിനിമ ആസ്വാദകര്‍ ?

ടിവി തണുപ്പന്‍ ദൂരദര്‍ശന്‍ പരിപ്പ്പടികളില്‍ ഒതുങ്ങിയിരുന്ന കാലം . സാക്ഷരത വര്‍ധിച്ച സമൂഹം വായിക്കാന്‍ എന്ത് കിട്ടിയാലും അതില്‍ കണ്ണും നട്ടിരുന്ന കാലം. പത്രങ്ങലായിക്കോട്ടേ വാരികകലയിക്കോട്ടേ , വന്ന മാത്രയില്‍ വിട്ടു പോയിരുന്ന കാലം .. സമൂഹത്തിന്റെ നേര്ചിത്രങ്ങള്‍ എന്ന് പറയാവുന്ന ഉള്ളടക്കം തന്നെയായിരുന്നു മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്.. അത് പൂര്‍ണമായ മലയാളി സംസ്കാരം - മലയാളിത്വം ഉള്‍ക്കൊണ്ടിരുന്നു ...

അപ്പൊ അങ്ങനെയുള്ള ഒരു സമൂഹം.. സാമൂഹ്യ പുരോഗതിയുടെ സൂചികയില്‍ ലോകത്തിന്റെ നെറുകയില്‍ എന്ന് അഭിമാനം കൊണ്ടിരുന്ന ഒരു സമൂഹം .. പുരോഗമന ആശയങ്ങള്‍ സ്വയം സ്വംസീകരിച്ചു 'വിവരമുള്ളവര്‍' എന്ന് വിളിച്ചൂ ശീലിച്ചു വന്ന ഒരു സമൂഹം .. അങ്ങനെ അല്ലാത്ത തമിഴനെയും വടക്കെ ഇന്ത്യക്കരനെയുമൊക്കെ ഒരല്‍പം പുച്ച്തോടെയും ഒട്ടു സഹതാപത്തോടെയും നോക്കിക്കണ്ടിരുന്നു ഒരു സമൂഹം.. അവര്‍ കണ്ടിരുന്ന സിനിമ..അതായിരുന്നു മലയാള സിനിമ..

സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ നിറങ്ങളുംശബ്ദ-ഘോഷങ്ങളും മതിയാകുമായിരുന്നില്ല.. മാത്രമല്ല അത്തരം കോലാഹല - കോമാളിത്തങ്ങള്‍ അര്‍ഹിക്കുന്ന അവഞ്ഞയോടെ തള്ളിക്കളഞ്ഞു നല്ലത് മാത്രം തെരഞ്ഞെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നു.. സര്‍ഗത്മകതയോട് തിരിച്ചു സര്ഗചേതനയൊടെ പ്രതികരിക്കാന്‍ കഴിയുന്ന ആസ്വാദകര്‍ ആയിരുന്നു പൊതുവില്‍ എല്ലാവരും.. അത് കൊണ്ട് മാത്രം, പൊതിഞ്ഞു എച്ചിലുകള്‍ നല്‍കിയാല്‍ അവര്‍ കല്ലെറിയുമൊ എന്ന് ഇവിടെയുള്ള കല സാസ്കാരിക രംഗത്തെ വന്‍ തോക്കുകള്‍ വരെ ഭയപ്പെട്ടിരുന്നു.. സൂപ്പര്‍ സ്റ്റാര്‍ ആകട്ടെ സൂപ്പര്‍ സംവിധായകന്‍ ആകട്ടെ , പടം നന്നല്ലെങ്ങില്‍ ഓടില്ല എന്നുറപ്പ്.. ഓടനമെങ്ങില് പടം നന്നായാല്‍ മതി താനും..

ആരായിരുന്നു ആസ്വാദകന്‍.. ബുദ്ധിമാനും സ്വാഭിമാനിയുമായ പ്രേക്ഷകന്‍.. ? അവര്‍ സമൂഹത്തില്‍ എല്ലാ തലത്തിലും ഉണ്ടായിരുന്നു .. കേരളത്തില്‍ പൊതുവേ സമൂഹത്തിന്റെ താഴേക്ക്‌ വരും തോറും സാമൂഹ്യ അവബോധം കൂടും എന്നത് അനുഭവിച്ചരിയവുന്ന ഒരു കാര്യമാണ്. പൊതുവില്‍ നാട്ടിന്പുറത്തുകാരനു ലോക വിവരവും സാമൂഹ്യ ബോധവും കൂടും...

എന്റ അനുഭവത്തില്‍.. ഇത്തരം കാര്യങ്ങള്‍ പണ്ടേ ശ്രദ്ധിച്ചിട്ടുണ്ട് .. നാട്ടില്‍ പറമ്പില്‍ തെങ്ങ് കേറുന്ന പണിക്കാരന്‍ മാത്രമാണ് അക്ഷരാഭ്യാസം ഇല്ലാത്തതു .ബാക്കി ഉള്ള പണിക്കാര് എല്ലാവരും മിനിമം ആറാം ക്ലാസ്സ്‌ പത്താം ക്ലാസ്സ്‌ ഒക്കെ ആണ് .പക്ഷെ പുള്ളി സ്ഥിരമായി റേഡിയോ കേല്ക്കുകയും, കടയില്‍(കള്ളു ഷാപ്പിലും) പത്രങ്ങള്‍ മറ്റുള്ളവര്‍ വായിച്ചു അഭിപ്രായം പറയുമ്പോള്‍ അതില്‍ പന്ഗെടുക്കുകയും ചെയ്യുമായിരുന്നു .. അഭിമാനത്തിനും , അഭിപ്രായത്തിനും ഒട്ടു കുറവില്ല താനും.. വ്യക്തികളുടെ അവകാശങ്ങളെ കുറിച്ച് പുള്ളിക്ക് ഒരു ഐ ടി ജോലിക്കാരനെക്കളും വിവരം കൂടും .( അത് കേരളത്തിന്റെ - അതിന്റെ ഇടതു പക്ഷ സമൂഹത്തിന്റെ വിജയം തന്നെ) . മാത്രമല്ല സാമൂഹ്യ വിഷയങ്ങളില്‍ സ്വന്തം കാഴ്ചപ്പാട് വച്ച് പുലര്‍ത്താനും അത് അത്യാവശ്യം ഭംഗിയായി ആശയ വിനിമയം ചെയ്യാനും പുള്ളിക്ക് കഴിഞ്ഞിരുന്നു .. ഗാട്ട് കരാര്‍് ഇന്ത്യ ലോകരാജ്യങങളുമായി ഒപ്പ് വച്ചപ്പോള്‍ അത് തെറ്റാണെന്ന് പുള്ളി കാര്യ കരണ സഹിതം എന്നോട് സമരര്ത്തിചചതു എനിക്ക് ഓര്‍മയുണ്ട്.. അദ്ദേഹം പറഞ്ഞത് ഇങ്ങനേ

" നോക്കൂ , ഇന്ത്യ പുറത്തു നിന്നെ സാധനങള് ഇറക്കുമതി ചെയ്യുമ്പോള്‍ മുന്‍പ് ചുങ്ങം കൊടുക്കേണം, അപ്പൊ പുറത്തു നിന്നും വരുന്ന സാധനങ്ങള്‍ ഇവിടെ വില കൂടുതല്‍ കൊടുത്തു വങ്ങേണ്ടി വരും. അതെ സമയം ഇവിടെ ഉണ്ടാക്കുന്ന സാധനങ്ങള്‍ വില കുറഞ്ഞും ഇരിക്കും . അപ്പോള്‍ നമ്മള്‍ ഉണ്ടാക്കുന്ന സാധനഗല്‍ വിറ്റൂ പോകുകയും , വിദേശ കുത്തകള്‍ക്ക്‌ നമ്മുടെ പണം കൊടുക്കേണ്ടി വരുന്നില്ല . അത് കൊണ്ട് ഇവിടെ ഉത്പാദ്നം കൂടുകയും തൊഴില്‍ കൂടുകയും ചെയ്യും.. ഗാട്ട് വന്നാല്‍ ഇറക്കു മതി ചുങ്ങം ഇല്ലാതാകുന്നത് കൊണ്ട് നമ്മുടെ കൃഷിയും വ്യവസായവും തകരും , തൊഴിലും നഷ്ടപ്പെടും"

ഇത് പറഞ്ഞത് ഒരു എകൊനോമിക്സ് കാരനോന്നുമല്ല. മൂന്നാം ക്ലാസ് വരെ പഠിച്ച ഒരു തെങ്ങ് കയറ്റു തൊഴിലാളിയാണ്. ഇതേ ചോദ്യം ഞാന്‍ പിന്നീട് ഞാന്‍ വര്‍ക്ക്‌ ചെയ്ത പല ഐ ടി കമ്പനികളിലും കൂടെയുല്ലവരോട് ചോദിച്ചു.. വളരെ ചുരുക്കം പെരോഴിച്ചു ഒരുത്തനും ഒരു ചുക്കും അറിയില്ല .. അതില്‍ എന്തായാലും അത്ബുധം ഒന്നും ഇല്ല ..

പൂര്‍ണമായ അര്‍ത്ഥത്തില്‍ അദ്ദേഹത്തിനോട് യോജിക്കാന്‍ പറ്റിയില്ല എങ്കിലും .തന്റെ ചുറ്റുമുള്ള പോക്ക് വരവുകള്‍ നല്‍കുന്ന അറിവുകളില്‍ നിന്നും . മറ്റാളുകള്‍ നടത്തുന്ന ചര്‍ച്ചകള്‍ ശ്രദ്ധ്ച്ചും സ്വന്തമായ ഒരു അഭിപ്രായം കരുപ്പിടിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു എന്നത് നിസ്സാരമായി കാണാവുന്ന ഒന്നല്ല ! കച്ചവടും ചരക്കു വിനിമയവും ചുങ്ങവും രാജ്യങ്ങള്‍ തമ്മിലാകട്ടെ , നാട്ടിന്‍ പുറത്തെ വിവിധ ഇടങ്ങള്‍ തമ്മിലുല്ലതാകട്ടെ ദിമാന്ദ് ആന്‍ഡ്‌ സപ്ലൈ എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്ന് വ്യക്തമായി മനസിലായിരിന്നു അയാള്‍ക്ക്‌ .

അപ്പൊ പറഞ്ഞു വന്നത്.. അതാണ്‌ അന്നത്തെ കേരള സമൂഹം..പത്രം വായിക്കുന്ന, ചിന്തിക്കുന്ന,, മനനം ചെയുന്ന , പുരോഗമന സമൂഹം..സ്വന്തം അഭിപ്രയങ്ങലുള്ള സമൂഹം.. ഉമ്മാക്കി കാണിച്ചി..ഉടായിപ്പ് കാട്ടിയോ പറ്റിക്കാന്‍ കഴിയാത്ത സമൂഹം.. ഇപ്പറഞ്ഞ ആള്‍ക്കാര്‍ ഒക്കെ തന്നെയാണ് അന്നും സിനിമ കണ്ടിരുന്നത്‌.. അവര്‍ക്ക് സിനിമ ബോധിക്കണമെങ്ങില് ഇപ്പോഴത്തെ കോമാളി -താന്തോന്നി -പ്രമാണി വേലയൊന്നും ചെലവകുകയില്ല..

പിന്നെ എന്ത് പറ്റി... അവിടെയാണ് നാം മനസ്സിലാ-ക്കേണ്ടത് ..തൊണ്ണൂറുകളുടെ അവസാനത്തില്‍ , നമ്മുടെ ലിബറലൈസേഷന് പരിപാടികള്‍ ഏതാണ്ടൊക്കെ ഫലം കണ്ടു തുങ്ങിയിരുന്നു എന്ന്... സഹ്യാദ്രിക്കിപ്പുറമുള്ള ബന്ധിതമായ ഭൂമിശാസ്ത്രത്തിന്റെ അതിരുകള്‍ തുറക്കപ്പെട്ടു..പുതുതായി പല ജോലികളും കണ്ടു പിടിക്കപ്പെട്ടു(അതെ) . സേവന മേഘല എന്നാ മായാലോകം തുറക്കപ്പെട്ടു..സേവിക്കപ്പെടുന്നവന്‍ ഒരുപാട്ട് ചില്ലിക്കാശു (ഡോളര്‍ ) ഒള്ളവനായതുകൊണ്ട് സേവന്മാര്‍ക്ക് നല്ല കൂലിയും കിടയ്ക്കും .മലയാളി യുവാക്കള്‍ കൂട്ടം കൂട്ടമായി ബാങ്ങ്ളൂരിലും ചെന്നെയിലും ബോംബയിലും ഒക്കെ തമ്പടിച്ചു പാര്‍ക്കാന്‍ തുടങ്ങി. മറ്റൊരു വശത്ത്..എഴുപതുകളില്‍ എണ്ണപ്പാടങ്ങളും മരുഭൂമികളും ജോലി തെടിപ്പോയവര്‍ ,അവര്‍ സ്വരൂപിച്ച സമ്പത്തും അറിവും പുതിയ ബന്ധങ്ങളും മൂലധനമാക്കി വ്യവസായങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങി..പുതുതായി വന്ന ലോക ക്രമം അവരെ വളരെ സഹായിച്ചു..

കേരളത്തിന്‌ പുറത്തു പോയി ഇന്ത്യ കണ്ടവര്‍ , ഇന്ത്യയുടെ മൊത്തം സമൂഹ്യ ബോധത്തെയും സാമൂഹ്യ വ്യവസ്ഥയെയും കേരളത്തിലെക്കു മാപ് ചെയ്യാന്‍ തുടങ്ങി.. സമൂഹത്തിന്റെ മൂല്യബോധത്തില്‍ മാറ്റങ്ങ്ള്‍് വീണു തുടങ്ങുന്നു എന്ന് പറയാം.. ദൊമിനന്റ് ആയിട്ടുള്ള ഉത്തര ഇന്ത്യ കള്ചര്‍് കേരളത്തിന്റെ തനതായ , എന്പതുകള്‍ വരെ വളര്‍ത്തിക്കൊണ്ടുവന്ന മുല്യ ബോധത്തെ വിഴുങ്ങാന്‍ തുടങ്ങിയ സമയം..

വളരെ നിര്‍ദ്ദോഷം എന്ന് പറയവുന്നവയും അതൊടൊപ്പം ചില സമൂഹ്യ രോഗങ്ങളുടെ പ്രതിഭലനങ്ങലും കാണാം.. ചുരിദാരുകള് തുടങ്ങി ബോളിവുഡ് സിനിമകള്‍ വരെ , മൂല്യങ്ങളും ബിംബങ്ങളും മാറി മറഞഞു.. സൌന്ദര്യ സങ്കല്‍പ്പനങ്ങളില്‍ മാറ്റങ്ങളുണ്ടായി .നല്ലതും ചീത്തയുമായ എല്ലാതും അടിച്ചു കേറി വന്നു, അത്മഭിമാനിയായിരുന്ന മലയാളി അപകര്‍ഷത ബോധാതിനടിമാപ്പെട്ടു... നമ്മള്‍ മീശ വടിച്ചു.. നമ്മള്‍ വന്‍തോതില്‍ വെളുക്കാനുള്ള മരുന്നുകള്‍ വാങ്ങി ക്കൂട്ടി.. കുര്‍ത്തയും , പഞ്ചാബി സ്യുട്ടും നമ്മള്‍ ആവേശത്തോടെയും എട്ടു വാങ്ങി.. അങ്ങനെ ഒക്കെ നടന്നാല്‍ നമ്മള് നമ്മെക്കാള്‍ മേന്മയുള്ളവര്‍ എന്ന് നാം ധരിക്കുന്ന (അതെ) വരുമായി ഒപ്പമായി അത്രേ..!!

അങ്ങനെ ഈ പറയുന്ന ഗ്ലോബളിസടും ലിബെരളിസറേനും ഒക്കെ മലയാളിക്ക് ഒരു ഇന്ത്യനൈസേഷന്‍് ( നോര്‍ത്ത് ഇന്ത്യനിസറേന്‍) ആണ് സമ്മാനിച്ചത്‌..അത് കൊണ്ട് , ജീര്‍ണിച്ച മൂല്യങ്ങള്‍ മടിയില്ലാതെ ചുമക്കാന്‍ ഇന്നത്തെ തലമുറ ആവേശം കാണിക്കുന്നു. ശൂദ്രനോ ക്ഷത്രിയനണൊ എന്നൊക്കെ ഒരു പിടിയില്ലതിരുന്നവര്‍ ഗോത്രമെതെന്നു വടക്കേ ഇന്ത്യക്കാരന്‍ ചോദിക്കുമ്പോള്‍ ഗോത്രതിനായി നെട്ടോട്ടമോടുന്നു !! .. മീനും ബീഫും കഴിചിരുന്നവര്‍ , നമ്മള്‍ വെജിറ്റെറിയന്സ് ആണ് എന്ന് പറയുന്നു... വടക്കേ ഇന്ത്യ ജാതി വ്യവസ്ഥയിലേക്കു സ്വയം മാപ് ചെയ്യാനുള്ള വെമ്പല്‍... എന്നേക്കുമായി കുഴിച്ചു മൂടി എന്ന് തോണ്ണൂര്ഗുകള്ക്കു മുമ്പ് നാം വിശ്വസിച്ചിരുന്ന ജാതി വ്യവസ്ഥയെ തിരിച്ച് കൊണ്ടുവന്നിരിക്കുന്നു..പോരെ പൂരം..!!!


ഇനി സിനിമയിലേക്ക്... അപ്പൊ ഈ പുതിയ സമൂഹത്തിലാണ് ..ഈ പുതിയ സിനിമകള്‍ കളിക്കുന്നത്... ഈ സിനിമകളിലെ തീമുകള്‍ ഒരുതരം പ്രാകൃത മാനവ സംസ്കാരം ഉള്‍ക്കൊള്ളുന്നവയാണ് .. അതിമാനുഷന്‍ ആയ നായകന്മാര്‍ ഒട്ടു തമോഭവം ഉള്ക്കൊള്ളുന്നവരുമ്.. കൂടെ നില്‍ക്കുന്നവരെ അടിച്ചമര്‍ത്തിയും പുച്ചിചും ഒക്കെ ഒരു കോണ്ട്രാസ്റ്റ് സൃഷ്ടിച്ചാണ് ഈ അവതാരങ്ങള്‍ രംഗത്ത് വരുന്നത്.. ഇത് വ്യക്തമായും ഒരു വടക്കേ ഇന്ത്യന്‍ ജീവിത രീതിയുടെ ഭാഗമാണ്..ഉടമയും അടിമയും..മേലാളനും അതി മനുഷനുമൊക്കെ അത്തരം സമൂഹ്യവ്യവ്സ്തിയെ പ്രതിനിധാനം ചെയ്യുന്ന സംന്ജകള് ആണ്..

അപ്പൊ.. പുരോഗമാന്തിന്റെയും ഉയര്‍ന്ന ചിന്തയുടെയും ഈഫല്‍ ടവറില്‍ നിന്നും സാമൂഹ്യ ജീര്‍ണതയുടെയും അധമാചിന്തകളുടെയും പുറംബോക്കിലേക്ക് സ്വയം നടന്നു വന്ന ഒരു സമൂഹവും തലമുരയുമാണ് ഇന്നത്തെ കേരളമ .. അത് കൊണ്ട് ഇന്ന് വിതരണം ചെയ്യപ്പെടുന്ന സിനിമകളും അതിന്റെ അണിയറ ശില്ല്പികളും യാഥാര്ധ്യത്തെ പ്രതിനിധീകരിക്കുന്ന ഉദാഹരണങ്ങള്‍ ആവുന്നത് തികച്ചും സ്വാഭാവികം.!

ഈ വിവാദത്തെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളില്‍ അഴിക്കോടെ "സുന്ദരന്‍" അല്ല പുച്ചവുംപ്രതികരണം സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നു . ഒരാളുടെ സൌന്ദര്യമോ , കുല മഹിമയോ ഒക്കെയാണ് ഇപ്പോള്‍ അയാളെ വിലയിരുത്തുന്നതിന് നിദാനമായി ഉപയോഗിക്കപ്പെടുന്നത് മേല്‍ വിവരിച്ച മൂല്യ ബോധത്തിന്റെ അധോ മണ്ഡലങ്ങളില്‍ ആണ് ഇന്ന് സമൂഹം എന്നതിന് മറ്റേതു തെളിവ് വേണം..?

ഇതില്‍ ബ്ലോഗരുടെ ആത്മ വിമര്‍ശനം കൂടെ ഉണ്ട് എന്ന് ധരിക്കുക ..പൊതു സമൂഹത്തിന്റെ പൊതു മൂല്യബോഥത്തിലെ വ്യതിയാനങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിട്ടും ചില അവസരങ്ങളില്‍ എങ്കില്‍ ബ്ലോഗ്ഗര്‍ക്കും സാധ്യമാകാറില്ല ..

ബ്ലോഗ്‌ പോസ്റ്റ്‌ ഇവിടെ അവസാനിക്കുന്നു ..പക്ഷെ ഇവിടെ പ്രതിപാദനം ചെയ്തവയുടെ സാംഗത്യം ഇനിയും അവസാനിക്കുന്നില്ല ..മറിച്ചു അത് വര്‍ധിച്ചു കൊണ്ടേ ഇരിക്കും





ഈ ബ്ലോഗിന്റെ ആദ്യ ഭാഗം ഇവിടെ കാണാം

അഴിക്കോടും മോഹന്‍ലാലും പിന്നെ നമ്മളും - ഭാഗം1